ഷാര്‍ജ: മലയാള സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ സംവിധായകന്‍ ഹരിഹരനെ ഷാര്‍ജയില്‍ ആദരിക്കുന്നു. വിദേശത്ത് ആദ്യമായാണ് ഹരിഹരനെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നത്.

29-ന് വെള്ളിയാഴ്ച രാത്രി 7.30ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹാളില്‍ 'ലെന്‍സ് വ്യൂ' ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
 
പരിപാടിയുടെ ഭാഗമായി ലെന്‍സ് വ്യൂ മൂന്നാം ഹ്രസ്വചലച്ചിത്രമേള നാലുമണിക്ക് ആരംഭിക്കും.കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട 15 ചിത്രങ്ങളായിരിക്കും പ്രദര്‍ശിപ്പിക്കുക.
 
2016, 17 വര്‍ഷങ്ങളില്‍ യു.എ.ഇ.യില്‍ ചിത്രീകരിച്ച മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡിന് പുറമേ കേരളത്തില്‍നിന്നുള്ള മികച്ച ഹ്രസ്വചിത്രം, മികച്ച സംവിധാനം, നടന്‍, നടി, ക്യാമറാമാന്‍, ചിത്രസംയോജനം എന്നിവയ്ക്കാണ് അവാര്‍ഡ് നല്‍കുന്നത്.
 
ഹരിഹരന്‍ ചിത്രങ്ങളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി നൃത്തസംഗീതം വേദിയില്‍ അവതരിപ്പിക്കും.