ദുബായ്: യുഎഇ യുടെ നാല് സൈനികര്‍ക്ക്  യെമനില്‍ വീരമൃത്യു. യെമനിലെ ഷബാ ഗവര്‍ണറെറ്റില്‍   തിവ് പറക്കലിനിടെ ഹെലികൊപ്പ്റ്റര്‍ തകര്‍ന്നാണ്  നാലു സൈനികര്‍ വീരമൃത്യു വരിച്ചത്.  നാല് സൈനികരുടെയും മൃതദേഹം യുഎഇ യില്‍ എത്തിച്ച് ഖബറടക്കി.  

ക്യാപ്റ്റന്‍ അഹമ്മദ് ഖലീഫ അല്‍ ബ്ലൌഷി , ഫസ്റ്റ് ലഫ്റ്റനണ്ട് പൈലറ്റ് ജാസിം സാലെ അല്‍ സാബി , വാറണ്ട് ഓഫീസര്‍മാരായ  മുഹമ്മദ് സയീസ് അല്‍ ഹസ്സനി , സമീര്‍ മുഹമ്മദ് മുറാദ് അബു ബക്കര്‍ എന്നീ ജവാന്മാരാണ്  വീരമൃത്യു വരിച്ചത് .  

സാങ്കേതിക തകരാര്‍ മൂലമാണ് ഹെലികോപ്റ്റര്‍ അപകടമുണ്ടായതെന്ന് യുഎഇ സായുധ സേന ജനറല്‍ കമാന്‍ഡര്‍ അറിയിച്ചു