prabhinദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പില്‍ 10 ലക്ഷം യു.എസ് ഡോളര്‍ (6.48 കോടി രൂപ) സമ്മാനം തൃശ്ശൂര്‍ സ്വദേശിയായ പ്രഭിന്‍ തോമസിന്.

ഇതുവരെ യു.എ.ഇയോ മറ്റ് രാജ്യങ്ങളോ സന്ദര്‍ശിക്കാത്ത ആളാണ് പ്രഭിന്‍ എന്നതാണ് ഈ ഭാഗ്യസമ്മാനത്തെ വ്യത്യസ്തമാക്കുന്നത്.

തൃശ്ശൂരില്‍ ഒരു ഐ.ടി സ്ഥാപനം നടത്തിവരികയാണ് പ്രഭിന്‍. ദുബായ് ഡ്യൂട്ടി ഫ്രീയുടെ പരസ്യം കണ്ട് ഓണ്‍ലൈനില്‍ ഭാഗ്യം പരീക്ഷിക്കുകയായിരുന്നു. നറുക്കുവീണ വിവരമറിയിച്ച് ഫോണ്‍ വന്നപ്പോള്‍ ആരോ കളിപ്പിക്കുന്നതായാണ് തോന്നിയതെന്ന് അദ്ദേഹം പറഞ്ഞു.

പിന്നീട് ഡ്യൂട്ടിഫ്രീയുടെ സൈറ്റില്‍ പേര് കണ്ടപ്പോളാണ് വിശ്വാസം വന്നതെന്നും നാല്‍പ്പതുകാരനായ പ്രഭിന്‍ പറഞ്ഞു.