ദമാം: റോയല്‍ ട്രാവല്‍സ് വിന്നേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും, സുഡാല്‍ റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും വേണ്ടി ബദര്‍ ക്ലബ്ബിന്റെ  പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഇലവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ മൂന്നാം വാരത്തില്‍ ആദൃ മല്‍സരത്തില്‍ ഇംകോ അല്‍കോബാര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് കോര്‍ണിഷ് സോക്കര്‍ ക്ലബ്ബിനെ പരാജയപ്പെടുത്തി. സെലിം, മെറീഷ് എന്നിവരാണ് ഇംകോയുടെ ഗോളുകള്‍ സ്‌കോര്‍ ചെയതത്. 

അവസാന പ്രീകോര്‍ട്ടര്‍ മത്സരത്തില്‍ യൂത്ത് ക്ലബ് കോബാര്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് മാഡ്രിഡ് എഫ്.സി ദമ്മാമിനെ പരാജയപ്പെടുത്തി. സൈഫുദ്ധീന്‍, ജംഷീര്‍ സാഹ എന്നിവര്‍ യൂത്ത് ക്ലബ്ബിന് വേണ്ടി സ്‌കോര്‍ ചെയതപ്പോള്‍ ഹമീദ് മാഡ്രിഢിന്റെ ആശ്വാസ ഗോള്‍ നേടി. മൂന്നാമത് നടന്ന ആദൃ കോര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എഫ്.എസ്.എന്‍ ട്രാവല്‍സ് മലബാര്‍ യുണൈറ്റഡ്  എഫ്.സി, ഏകപക്ഷീയമായ ഒരു ഗോളിന് ശക്തരായ റോയല്‍ ട്രാവല്‍സ് ബദര്‍ എഫ് സിയെ പരാജയപ്പെടുത്തി സെമിയില്‍ പ്രവേശിച്ചു. രണ്ടാം പകുതിയില്‍ ഫൈസല്‍ ആണ് മലബാര്‍ യുണൈറ്റഡ്  എഫ്.സിയുടെ ഗോള്‍ സ്‌കോര്‍ ചെയതത്. അലി അല്‍ സിനാന്‍, കെ.എസ് ഷാജി, നവീന്‍, ഹസ്‌കര്‍ സുഡാള്‍, രാജേഷ് ബിജു എന്നിവര്‍ മുഖൃാതിഥികളായിരുന്നു. ഉപഹാരങ്ങള്‍ വിവിധ മത്സരങ്ങളിലെ മാന്‍ ഓഫ് ദി മാച്ചുകളായ മുജീബ് (ഇംകോ), അപൂര്‍വ്വ (യൂത്ത് ക്ലബ്ബ്), ഫൈസല്‍ (മലബാര്‍ യുണൈറ്റഡ്  എഫ്.സി) എന്നിവര്‍ക് വിശിഷ്ടാതിഥികള്‍കൊപ്പം വിവിധ ക്ലബ്ബുകളെ പ്രധിനിധികളും സമ്മാനിച്ചു. 

അബ്ദുല്‍ ജബ്ബാര്‍ കോഴിക്കോട്, ഷമീര്‍ കൊടിയത്തൂര്‍, സിദ്ധീക് കണ്ണൂര്‍, ആസിഫ് എടവണ്ണ, സഫുവാന്‍ പട്ടാമ്പി, സത്താര്‍ കൊടിയത്തൂര്‍ എന്നിവര്‍ മത്സരങ്ങള്‍ക് നേതൃത്വം നല്‍കി. മുഹമ്മദ് മൈസണിന്റെ നേതൃത്വത്തില്‍ ഉള്ള സ്വദേശി റഫറിമാര്‍ക്കൊപ്പം ഹര്‍ഷദ് വാഴക്കാട് മത്സരങ്ങള്‍ നിയന്ത്രിച്ചു. അടുത്ത വെള്ളിയാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ എഫ്.സി.ഡി തെക്കേപ്പുറം ജുബൈല്‍ എഫ് സിയുമായും,ഇംകോ കോബാര്‍ യൂത്ത് ക്ലബ്ബ് കോബാറുമായും, അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ തുല്യ ശക്തികളായ ഫൗസി ഖാലിദിയ എഫ് സി, യു.എസ്.ജി ബോറല്‍ യു.എഫ്.സി യുമായും മാറ്റുരക്കും. മത്സരങ്ങള്‍ കൃത്യം 6 മണിക്ക് ആരംഭിക്കും.