അല്‍കോബാര്‍ : ഇന്റര്‍നേഷനല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതുതായി സഹോദരങ്ങളായ വിദ്ധ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ ഏകീകൃത ഫീസ് സമ്പ്രദായം പിന്‍വലിക്കണമെന്ന് ഇന്റര്‍നേഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പാരന്‍സ് ഓര്‍ഗനൈസേഷന്‍ 'ഇസ്‌പോ' യുടെ ആഭിമുഖ്യത്തില്‍ സഫ ക്ലിനിക്ക്  ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന രക്ഷിതാക്കളുടെ പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു.

സ്‌കൂളധികൃതരുടെ ഭാഗത്ത് നിന്നും ഇക്കാര്യത്തില്‍ അനുകൂലമായ നിപലാട് വന്നില്ലെങ്കില്‍  കിഴക്കന്‍ പ്രവിശ്യാ വിദ്യാഭ്യാസ മന്ത്രാലയത്തെ സമീപിച്ചുകൊണ്ട് ഇന്ത്യന്‍ സ്‌കൂള്‍ രക്ഷിതാക്കള്‍ നേരിടുന്ന പ്രതിസന്ധിയില്‍ ശക്തമായി ഇടപെടുമെന്ന് പ്രതിഷേധയോഗം അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സ്‌കൂളിന്റെ പുതിയ പ്രവേശന സമ്പ്രദായത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന നിലവിലെ രക്ഷിതാക്കള്‍ക്ക് പ്രത്യേക മുന്‍ഗണന നല്‍കണം.രണ്ടും അതിലധികവും വിദ്യാര്‍ത്ഥികളുള്ള രക്ഷിതാക്കള്‍ക്ക് വ്യത്യസ്ത സമയ ക്രമത്തിലുള്ള ഷിഫ്റ്റ് വളരെയധികം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ഇക്കാര്യത്തിലും മാനേജ്‌മെന്റ് ഭാഗത്ത് നിന്നും ക്രിയാത്മകമായ പരിഹാരം ഉണ്ടാകണമെന്നും  ഇസ്‌പോ സംഗമം  ആവശ്യപ്പെട്ടു.കാലികമായീ സാമ്പത്തീക തൊഴില്‍ പ്രതിസന്ധികള്‍ അതിജീവിക്കുന്ന രക്ഷിതാക്കള്‍ക്ക് പ്രത്യക സാഹചര്യത്തില്‍  കൂടുതല്‍ ഫീസ് ഇളവ് നല്‍കാനുള്ള നിവേദനം മാനേജ്മെന്റിന് നല്‍കാനും യോഗം തീരുമാനിച്ചു.ഇക്കാര്യത്തില്‍   പുതിയ അധ്യയന  വര്‍ഷം തുടങ്ങുന്ന  സമയത്ത് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും  ശക്തമായ നിലപാടുകളുമായി  ഇസ്‌പോ രംഗത്തുണ്ടാവുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.റഹ്മാന്‍ കാരയാട് അദ്യക്ഷത വഹിച്ച പ്രതിഷേധസംഗമം ഖാദര്‍ ചെങ്കള ഉദ്ഘാടനം ചെയ്തു.

ആലിക്കുട്ടി ഒളവട്ടൂര്‍,കുഞ്ഞമ്മദ് കടവനാട്,എന്‍.കെ.ഷാക്കിര്‍ വടകര,നിയാസ് ചങ്ങനാശ്ശേരി,അബ്ദുല്‍ ഗഫൂര്‍ അരുവിക്കര,നാസര്‍ കരൂപടന്ന,പി.റ്റി റസാഖ് പെരിന്തല്‍മണ്ണ,ഷിറാഫ് മൂലാട് എന്നിവര്‍ സംബന്ധിച്ചു.ബഷീര്‍ ബാഖവിയുടെ ഖിറാഅത്ത് നടത്തി.മുഹമ്മദലി കോട്ടക്കല്‍ സ്വാഗതവും ഖാലിദ് തെങ്കര കൃതജ്ഞതയും നേര്‍ന്നു.ഇസ്‌പോ ഭാരവാഹികളായ മാമു നിസാര്‍,ഇഫ്തിയാസ് അഴിയൂര്‍,റഫീഖ് പൊയില്‍തൊടി,നജീബ് ചീക്കിലോട്,എന്നിവര്‍ പ്രതിഷേധ സംഗമത്തിന് നേതൃത്വം  നല്‍കി.