റിയാദ്: കാല്‍ നൂറ്റാണ്ട് പ്രവാസം പൂര്‍ത്തിയാക്കിയ മലയാളികളെ ലൈല അഫ്ലാജ് കെ.എം.സി.സി. ആദരിക്കുന്നു. റിയാദില്‍ നിന്നു 250 കിലോ മീറ്റര്‍ ദൂരെ കാര്‍ഷിക മേഖലയായ അഫ്ലാജില്‍ 25 വര്‍ഷമായി ജോലി ചെയ്യുന്നവരെയാണ് ആദരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

ഇതിന്റെ ഭാഗമായി 'പ്രവാസം 25' എന്ന പേരില്‍ നാളെ കുടുംബ സംഗമവും സാംസ്‌കാരിക സമ്മേളനവും നടക്കും. വിനോദ, വിജ്ഞാന, കലാ, കായിക മത്സരങ്ങളും അരങ്ങേറും. സാംസ്‌കാരിക സമ്മേളനത്തില്‍ മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി മുഖ്യാതിഥിയായിരിക്കും. 

വാര്‍ത്താ സമ്മേളനത്തില്‍ എ മുഹമ്മദ് രാജ, സി.എം. നാസര്‍ കൊടുവളളി, എ.ടി.എ റസാഖ്, അഷ്റഫ് കല്‍പകഞ്ചേരി, താജുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.