ദോഹ: മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം 13 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മാപ്പിളപ്പാട്ടിന്റെ അഞ്ചാമത് സീസണിലെ മെഗാഫൈനല്‍ ഏപ്രില്‍ 22 ന് ഉച്ചക്ക് 2.30 നു  ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ഹാളില്‍ നടക്കും. ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത നൂറ്റി അമ്പതോളം കുട്ടികളില്‍ നിന്ന്  ഖത്തറിലെ പത്ത്  ഏരിയകളില്‍ വെച്ച് നടത്തിയ പ്രാഥമിക മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത 47 കുട്ടികളാണ് ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി  ഫൈനലില്‍ മാറ്റുരക്കുക.

ഫൈനലിലേക്ക് അര്‍ഹത നേടിയവര്‍, ജൂനിയര്‍: ആയിഷ അബ്ദുല്‍ നാസിര്‍, മന്‍ഹ ഫാത്തിമ, നുഹ അഷ്റഫ്, മൈസ നസ്രുദ്ധീന്‍, മന്ന റിയാസുദ്ധീന്‍, അംറ യു.പി, നൂറ ഫാത്തിമ, റിസ ആയിഷ, ഇര്‍ഫാന്‍ യാസീന്‍. ലംഹ ലുക്മാന്‍, മെഹ്ജബിന്‍ കെ.ടി, മെഹ്റ ഹാരിസ്, റിദ റജീദ്, നവാല്‍ അബ്ദുല്‍ സലാം, സിദ്ര അബ്ദുല്‍ ജബ്ബാര്‍, ഇശല്‍ സൈന, ഇല്‍ഹാം അബ്ദുല്‍ അസീസ്, ഹായ ഫാത്തിമ, മുഹമ്മദ് യാസീന്‍, ഹന ഹഫ്‌സ, ഹംദ, റീമ അലി, റാണിയ ഹാരിസ്, അമാനുര്‍റഹ്മാന്‍ അബ്ദുല്‍ സമദ്.

സീനിയര്‍: ഫാത്തിമ നുഹ, ഹാനിയ ഫാത്തിമ, മുഹമ്മദ് എം, നിഹാദ് പി.കെ, ദിയ അഫ്രീന്‍, സുഹ അബ്ദുല്‍ ഷുക്കൂര്‍, നിഹാല്‍ അബ്ദുല്‍ റഷീദ്, ആയിഷ പുറത്തയില്‍, നിദാ നസ്രിന്‍, ആയിഷ സിയ, റൗമി സൈനബ്, അജൂബ അഞ്ചു, ഹിബ ഷംന, സല്‍വ ഉസ്മാന്‍, ഹാനിയ ഗഫൂര്‍, ഫുആദ് അഫ്രോസ്, മുഹമ്മദ് റിസ്വാന്‍, തഹ്സീന്‍ ഫാത്തിമ, ഫാദിയ ഫൈസല്‍, സല്‍ഹ നാജ, ശൈഖ ഖാലിദ്, റിദ അലി, അസ്മി അബ്ദുല്‍ ഗഫൂര്‍.