കൊണ്ടോട്ടി: ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയസംഖ്യ, വിമാനക്കൂലിയിനത്തില്‍ ആദ്യഗഡുവായി 81,000 രൂപ ഏപ്രില്‍ അഞ്ചിനകം അടയ്ക്കണം. സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയുടെയോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെയോ ശാഖയില്‍ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ചാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ അക്കൗില്‍ നിക്ഷപിക്കേണ്ടത്.

പേ-ഇന്‍ സ്ലിപ്പിന്റെ ഒറിജിനലും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഏപ്രില്‍ അഞ്ചനകം നല്‍കണം. ഒരു കവറില്‍ ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ച് അടയ്ക്കണം. പേ-ഇന്‍ സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പി മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കണം.

പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങളും സാങ്കേതിക പഠന ക്ലാസ് സംബന്ധിച്ച വിവരങ്ങളും ഹജ്ജ് ട്രെയിനര്‍മാര്‍ വഴി കവര്‍ ലീഡര്‍മാരെ അറിയിക്കും. ബാങ്ക് റഫറന്‍സ് നമ്പറും കവര്‍ നമ്പറും രേഖപ്പെടുത്തിയ പേ-ഇന്‍ സ്ലിപ്പ് ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്നും (www.hajcommittee.gov.in, www.keralahajcommittee.org)

ലഭിക്കും. തെറ്റായ രീതിയില്‍ പണമടച്ചാല്‍ അവസരം നഷ്ടപ്പെടും. രേഖകള്‍ നിശ്ചിതസമയത്തിനകം സമര്‍പ്പിക്കാത്തവരുടെയും നിശ്ചിത തീയതിക്കകം ബാക്കി തുക അടക്കാത്തവരുടെയും അവസരം നഷ്ടപ്പെടും. ഹജ്ജ് സംബന്ധമായ എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും

മാര്‍ഗനിര്‍ദേശങ്ങളും നല്‍കുന്നതിനും ഹജ്ജ് കമ്മിറ്റി ഓരോ പ്രദേശത്തും ഹജ്ജ് ട്രെയിനര്‍മാരെ നിയമിച്ചിട്ടുണ്ട്.. ഹജ്ജുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും അവരവരുടെ പ്രദേശത്തുള്ള ട്രെയിനറെ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.