അല്‍കോബാര്‍:കെ.എം.സി.സി അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പിന്നോക്ക - ന്യൂനപക്ഷ വിഭാഗത്തിന്റെ പുരോഗമനത്തിനായ പ്രവര്‍ത്തിച്ച നവോത്ഥാന നായകരെ അനുസ്മരിക്കുന്നു.

ഒക്ടോബര്‍ ഏഴ് ശനിയാഴ്ച രാത്രി എട്ട് മണിക്ക് അല്‍കോബാര്‍ ക്ലാസിക്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം അല്‍കോബാറിലെത്തുന്ന പ്രമുഖ വാഗ്മിയും കൗണ്‍സിലറുമായ ഡോ:സുലൈമാന്‍ മേല്‍പത്തൂര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

സൗദി കെ,എം.സി.സി ഹജ്ജ് സെല്ലിന് കീഴില്‍ മിനായില്‍  വളണ്ടിയര്‍ സേവനം ചെയ്ത അല്‍കോബാറില്‍ നിന്നുള്ള വളണ്ടിയേഴ്‌സിനുള്ള സ്വീകരണവും ചടങ്ങില്‍ നടക്കുമെന്ന് അല്‍കോബാര്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ റഫീക്ക് പൊയില്‍തൊടി, സിറാജ് ആലുവ,റസ്സല്‍ ചുണ്ടാക്കാടന്‍ എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 0569259501 എന്ന നമ്പറില്‍ വിളിക്കാം