റിയാദ്: ജാതി വിവേചനത്തിനെതിരേ പ്രതികരിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ കായികമായി ആക്രമിച്ച സംഘ്പരിവാര്‍ കാടത്തത്തെ ശക്തമായി അപലപിക്കുന്നതായി റിയാദ് കേളി കലാസാംസ്‌കാരിക വേദിയുടെ സാംസ്‌കാരിക വിഭാഗം പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.

സ്വതന്ത്ര ചിന്തകള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരായി ആവര്‍ത്തിച്ചുള്ള സംഘ്പരിവാര്‍ അസഹിഷ്ണുതയെ സമൂഹത്തില്‍ ഒറ്റപ്പെടുത്തേണ്ടതുണ്ട്. 

എതിര്‍ ശബ്ദങ്ങളെ ആക്രമണങ്ങളിലൂടെ അടിച്ചമര്‍ത്താനുള്ള ദേശീയവ്യാപകമായ സംഘ്പരിവാര്‍ അജണ്ടയുടെ ഭാഗമാണിതെന്നും ജീര്‍ണ്ണ കാലഘട്ടത്തിലേക്കുള്ള ഇത്തരം തിരിഞ്ഞുനോട്ടങ്ങളെ ഒത്തൊരുമിച്ചു ചെറുക്കാന്‍ സാംസ്‌കാരിക കേരളം തയ്യാറാകണമെന്നും പ്രതിഷേധക്കുറിപ്പില്‍ പറഞ്ഞു.