റിയാദ്: സുബൈര്‍കുഞ്ഞ് ഫൗണ്ടേഷന്റെ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടി 'ലഹരി ദുരന്തം അനുഭവങ്ങളിലൂടെ' എന്ന പ്രദര്‍ശന പവിലിയന്‍ എയര്‍ ഇന്ത്യാമാനേജര്‍ കുന്ദന്‍ലല്‍ ഉത്ഘാടനം ചെയ്തു. പുകവലി, മദ്യപാനം, മറ്റുലഹരി ഉപഭോഗം ഇവയുടെ ദൂഷ്യങ്ങള്‍, ലഹരിയും മാനസികപ്രശ്നങ്ങളും, ലഹരിക്കടിമപ്പെടുന്നവരെ രക്ഷിക്കാന്‍വേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവഉള്‍പ്പെട്ട  വിവിധ പോസ്റ്ററുകള്‍ പ്രദര്‍ശനത്തില്‍സജ്ജമാക്കിയിട്ടുണ്ട്.

ലഘുലേഖാവിതരണം, 'സ്വരക്ഷാ'ഡോക്യൂമെന്ററി പ്രദര്‍ശനം,സൗദിയിലെ വിവിധ പ്രവിശ്യകളിലേയ്ക്ക് സന്ദര്‍ശകരില്‍നിന്നും ലഹരിവിരുദ്ധ സന്നദ്ധസേവകരെ കണ്ടെത്തുവാനുള്ള പ്രത്യേക രജിസ്റ്റര്‍, റിസ-അല്‍മദിന കണ്ടെസ്റ്റിലേയ്ക്കൂള്ള ലഹരി ദുരന്തസുചക ചിത്രങ്ങള്‍, അനുഭവകഥകള്‍ എന്നിവയും പവിലിയനിലുണ്ട്. പ്രദര്‍ശനം എപ്രില്‍ 15-വരെ തുടരും. സ്വദേശികളും വിദേശികളുമായ നിരവധി പേര്‍ പവിലിയന്‍ സന്ദര്‍ശിച്ചുവരുന്നു.

റിസാകണ്‍വീനര്‍ ഡോ. ഏസ്അബ്ദുല്‍അസീസ്, അല്‍യസ്മിന്‍ പ്രിന്‍സിപ്പല്‍ രഹ്മത്തുള്ള, അഡ്മിനിസ്‌റ്റ്രേറ്റീവ് മനേജര്‍ ഷനോജ് അബ്ദുള്ള, ഡോ. അഷറഫ്അലി, സയിദ്ഖാലിദ്കരീം (എ, ഐ.യുഎസ്), ജാവെദ്അലി (ഗ്രീന്‍ ക്രസെന്റ്ഹോസ്പിറ്റല്‍), മിര്‍ മൊഹ്സിന്‍ (സൗദിഗസറ്റ്), എന്‍ജിനിയര്‍ അസ്സീസുദീന്‍, അല്‍മദീന ഡയറക്റ്റര്‍ ശംഷീര്‍ തുണ്ടിയില്‍, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഫൈസല്‍ ബിന്‍ അഹമ്മദ ്ഓപ്പറേഷന്‍ മനേജര്‍ ശിഹാബ് കൊടിയത്തുര്‍, ഉമര്‍,ഷാജു( മാസ്സ്റിയാദ്)തുടങ്ങിയവര്‍ചടങ്ങില്‍ പങ്കെടുത്തു.

രചനകള്‍ സ്വീകരിക്കുന്ന തീയതി നീട്ടി


വിവിധ സ്‌കൂളുകളിലെ കുട്ടികളുടെയും, രക്ഷിതാക്കളുടെയും അഭ്യര്‍തഥന പരിഗണിച്ച് ചെറുകഥാ-ചിത്രരചനാ മത്സരത്തിലേയ്ക്കൂള്ള എന്ററികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30 വരെനീട്ടി. കൗമാരക്കാരായ വിദ്യാര്‍ഥികള്‍, മുതിര്‍ന്നവര്‍ എന്നിങ്ങനെ രണ്ട് ഗ്രൂപ്പുകളായി 'ലഹരിദുരന്തംഅനുഭവങ്ങളിലൂടെ' എന്ന ശീര്‍ഷകത്തില്‍ എ 4 വലിപ്പത്തിലുള്ള ചിത്രങ്ങളും മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ് ചെയ്ത ആയിരം വാക്കുകളില്‍ കവിയാത്ത 'മറക്കാനാകാത്ത അനുഭവകഥകളും ഹൈപ്പര്‍മാര്‍ക്കറ്റില്‍ സ്ഥാപിച്ചിട്ടുള്ള റിസ-അല്‍മദിനകണ്ടെസ്റ്റ്-2017 ബോക്സില്‍ ഏപ്രില്‍ 30 വൈകുന്നേരം 5 മണിവരെ സ്വീകരിക്കും. ഓരോവിഭാഗത്തിലും ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് മെയ് അവസാനം അല്‍മദീനയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനങ്ങള്‍ നല്‍കും. കൂടുതല്‍വിവരങ്ങള്‍ക്ക് 0572093782 എന്ന നമ്പരില്‍ ബന്ധപ്പെടുക.