ജിദ്ദ: ഹജ്ജ് തീര്‍ത്ഥാടനത്തിന് കാര്യക്ഷമതയുള്ള ആശ്വാസവഴികള്‍ സൃഷടിക്കുമെന്ന് ഹജജ് റിവ്യൂ കമ്മിറ്റി കണ്‍വീനര്‍ അഫ്സല്‍ അമാനുള്ള ജിദ്ദയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സുപ്രിം കോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്ര ഗവര്‍മെന്റാണ് ആറ് അംഗ ഹജജ് റിവൃു കമ്മിറ്റിക്ക് രൂപം നല്‍കിയത്.

തീര്‍ത്ഥാടകര്‍ക്ക് വഹിക്കാന്‍ സാധിക്കുന്ന തരത്തില്‍ മികച്ച യാത്രയും താമസ സൗകര്യവും ഭക്ഷണവും ഒരുക്കുക എന്നതും കര്‍മ്മങ്ങള്‍ പ്രയാസ രഹിതമായി ചെയ്യാനും കര്‍മ്മ പദ്ധതി തയ്യാറാക്കുക എന്നതാണ് കമ്മിറ്റിയുടെ ദൗത്യം. ഇതുസംബന്ധമായ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ വിവിധ ഹജ്ജ് വകുപ്പുകള്‍ വ്യോമയാന മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലേയും ഹഞ്ച് കമ്മിറ്റികള്‍, എയര്‍ ഇന്ത്യ എന്നീ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിക്കഴിഞ്ഞു.

സൗദിയില്‍ ഹഞ്ച് മന്ത്രാലയം സൗത്ത് ഏഷ്യന്‍ മുത്വവഫ് വിവിധ ഗതാഗത വിഭാഗം ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നീ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതായും അഫ്സല്‍ അമാനുള്ള ജിദ്ദയില്‍ പറഞ്ഞു. അമ്പാസിഡര്‍ ജാവേദ് അഹമ്മദ് കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ്, ഖൈസര്‍ ഷമീം, ജസ്റ്റിസ് എസ് എസ് പാര്‍ക്കര്‍ ജെ ആലം, വൈസ് കോണ്‍സുല്‍  ഷാഹിദ് ആലം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.