ഏറെ ചര്‍ച്ചകള്‍കൊടുവില്‍ ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇത്തവണ ഹജജിനെത്തുമെന്നുറപ്പായി. ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് ചില സൗകരൃങ്ങള്‍ കൂടുതല്‍ വേണമെന്ന ആവശൃമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ തവണ ഹജജ് ഇറാന്‍ സൗദി ഹജജ് കരാര്‍ ഒപ്പിടാന്‍ സാദിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് ഇറാന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജജ് കര്‍മ്മത്തിനെത്താന്‍ സാധിച്ചിരുന്നില്ല.

സൗദി ഹജജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ത്വാഹിര്‍ ബിന്‍തീന്‍ ആണ് ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഇത്തവണ ഹജജ് നിര്‍വഹിക്കാനെത്തുമെന്ന സുചന നല്‍കിയത്. ഇറാന്‍ ഹജജ് കാരൃ തലവന്‍ സയ്യിദ് ഹീമീദ് മുഹമ്മദിയും സംഘവു ജിദ്ദയില്‍ സൗദി ഹഞ്ച് ഉംറ മന്ത്രിയുടെ ഓഫീസില്‍ ചര്‍ച്ചചെയ്ത ശേഷമാണ് സൗദി ഹജജ് ഉംറ മന്ത്രി ഇത്തരമൊരു സുചന നല്‍കിയത്. ഈ വര്‍ഷത്തെ ഹഞ്ച് കര്‍മ്മത്തില്‍ ഇറാനില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ പങ്കെടുക്കുന്നതിനുള്ള ചര്‍ച്ച നടത്തുകയും പതിവുപോലെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. മറ്റു രാജൃങ്ങളെ പോലെ പതിവനുസരിച്ചുള്ള നടപടികളാണ് ഇറാന്‍ ഹജജ് തീര്‍ത്ഥാടകര്‍ക്കും പൂര്‍ത്തിയാക്കിയാക്കിയതെന്നും സൗദി ഹജജ് മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ തവണ ഇറാന്‍ അധികൃതര്‍ ചില പ്രതേൃക ആവശൃങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നായിരുന്നു സൗദിയുമായി ഹജജ് കരാറില്‍ ഏരപ്പെടാനാവാതിരുന്നത്. ലോകത്തെ എല്ലാ മുസ്ലിംങ്ങള്‍ക്കും അവരുടെ രാജൃമേതെന്ന് പരിഗണിക്കാതെ ഹഞ്ച് ഉംറ കര്‍മ്മം നിര്‍വഹിക്കുന്നതിനു സൗദി സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി സൗദി ഹഞ്ച്, ഉംറ മന്ത്രാലയം വൃക്തമാക്കി.