ദോഹ: എന്‍ഡോവ്‌മെന്റ് ഇസ്ലാമിക് കാര്യമന്ത്രാലയത്തിലെ സക്കാത്ത് ഫണ്ട് കഴിഞ്ഞ മാസം നിര്‍ധനര്‍ക്ക് നല്‍കിയത് 1.1 കോടി റിയാലിന്റെ സഹായം.

രാജ്യത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് പ്രതിമാസം സ്ഥിരമായി നല്‍കി വരുന്ന തുകയും നിശ്ചിത ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ധനസഹായവും ഇതില്‍ ഉള്‍പ്പെടുന്നു. ശരിയത് വ്യവസ്ഥകള്‍ക്കനുസൃതമായാണ് അര്‍ഹരായ കുടുംബങ്ങള്‍ക്ക് സഹായം നല്‍കുന്നത്.