ദോഹ: അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി അബു ബക്ര അല്‍ സിദ്ദിഖ് പുരസ്‌കാരം ഏറ്റുവാങ്ങി. അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും നടത്തുന്ന മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്കാണ് പുരസ്‌കാരം. അറബ് റെഡ് ക്രസന്റ് ആന്‍ഡ് റെഡ് ക്രോസ് ഓര്‍ഗനൈസേഷനാണ് (അര്‍കോ) പുരസ്‌കാരം സമ്മാനിച്ചത്.

അര്‍കോയുടെ പ്രതിനിധികള്‍ അമിരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയിലാണ് പുരസ്‌കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനി ചടങ്ങില്‍ പങ്കെടുത്തു.