Dohaദോഹ: ഖത്തര്‍ യൂത്ത് സെന്ററിന്റെ ഫോട്ടോഗ്രാഫി മത്സരത്തില്‍ മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാംസ്ഥാനം. തൃശ്ശൂര്‍ തിരുവത്ര സ്വദേശിയായ അബ്ബാസ് തിരുവത്രയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.
 
അയ്യായിരം റിയാലും പ്രശംസാപത്രവുമാണ് പുരസ്‌കാരം. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ യു.എന്‍. പ്രസംഗത്തോടനുബന്ധിച്ച് അദ്ദേഹത്തിന് ഖത്തര്‍ നല്‍കിയ സ്വീകരണമായിരുന്നു മത്സരത്തിന്റെ വിഷയം.
 
അബ്ബാസ് പകര്‍ത്തിയ അമീറിന്റെ ഛായാചിത്രം കൈയിലേന്തി അഭിമാനത്തോടെ നടന്നുപോകുന്ന സ്വദേശികളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. പ്രാദേശിക ദിനപത്രമായ അല്‍ വതനിലെ ഫോട്ടോഗ്രാഫറാണ് അബ്ബാസ്.