മനാമ:ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കൊണ്‍ഗ്രസ്(ഐ വൈ സി സി)ബഹ്‌റൈന്‍ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ദിനാചരണം സംഘടിപ്പിച്ചു. സഗയ റെസ്റ്റോറന്റില്‍ നടന്ന പരിപാടിയില്‍ ഐ.വൈ.സി.സി. ദേശീയ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫാസില്‍ വട്ടോളി സ്വാഗതവും വൈസ് പ്രസിഡന്റ് ദിലീപ് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

ഐ.വൈ.സി.സി.യുടെ മുതിര്‍ന്ന അംഗം ഷഫീക് കൊല്ലം, മുന്‍ പ്രസിഡന്റ്മാരായ ഈപ്പന്‍ ജോര്‍ജ്, വിന്‍സു കൂത്തപ്പള്ളി, സ്ഥാപക ജനറല്‍ സെക്രട്ടറി ബിജു മലയില്‍, വൈസ് പ്രസിഡന്റ് റിച്ചി കളത്തുരേത്ത് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. രാഷ്ട്രപിതാവിന്റെ ഛായാചിത്രത്തിന് മുന്‍പില്‍ പുഷ്പാര്‍ച്ചനയും നടന്നു.