സലാല: സലാലയില്‍ മലയാളി നഴ്‌സിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബിന്‍ (30) ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്‌ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. നഗരത്തിലെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ഷെബിന്‍ ജോലിചെയ്തിരുന്നത്.

രണ്ടാഴ്ചയ്ക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാം മലയാളിയുവതിയാണ് ഷെബിന്‍. ഇവിടെ ഒരു ഹോട്ടലില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശിനിയെയാണ് ദിവസങ്ങള്‍ക്കുമുമ്പ് താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തൊടുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികളെ ആഴ്ചകള്‍ക്കുമുമ്പ് ഇവിടെ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.