മസ്‌കറ്റ്: വന്‍കിട ഉത്പാദകരാഷ്ട്രങ്ങള്‍ ധാരണയിലെത്തുന്നപക്ഷം എണ്ണ ഉത്പാദനം കുറയ്ക്കാന്‍ സന്നദ്ധമാണെന്ന് ഒമാന്‍.
 
അഞ്ചു മുതല്‍ 10 ശതമാനംവരെ ഉത്പാദനം കുറയ്ക്കാന്‍ ഒമാന്‍ ഒരുക്കമാണെന്ന് എണ്ണ, പ്രകൃതി വാതകമന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അല്‍ റുംഹി പറഞ്ഞു. അബുദാബിയില്‍ അഡിപെക് പ്രദര്‍ശനമേളയിലാണ് മന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

കഴിഞ്ഞ മാസങ്ങളേക്കാള്‍, എണ്ണയുത്പാദക നിയന്ത്രണത്തിന് അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. വിപണിയില്‍ എണ്ണ അധികമായി ഇപ്പോഴും എത്തുന്നുണ്ടെന്ന് പറഞ്ഞ റുംഹി, താഴ്ന്നവില എത്രകാലം തുടരുമെന്ന് പറയാന്‍ കഴിയില്ലെന്നും സൂചിപ്പിച്ചു.