കുവൈത്ത് സിറ്റി: വനിതാ ദിനത്തോടനുബന്ധിച്ച് വെല്‍ഫെയര്‍ കേരള കുവൈത്ത് വനിതാ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. ചടങ്ങ് ഡോ.ഹൈമ റെഡ്ഡി ഉദ്ഘാടനം ചെയ്തു. വെല്‍ഫെയര്‍ കേരള കുവൈത്ത് വൈസ് പ്രസിഡന്റ് മിനി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. റസീന മുഹിയുദ്ദീന്‍ വിഷയം അവതരിപ്പിച്ചു. ആക്ടിവിസ്റ്റും എഴുത്തുകാരനുമായ ധര്‍മരാജ്, സുനില്‍ ചെറിയാന്‍, അന്‍വര്‍ സഈദ്,  എന്‍.എസ്.എസ് വനിതാ വിഭാഗം കണ്‍വീനര്‍ കീര്‍ത്തി സുമേഷ്, എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ ശോഭ സുരേഷ്, വനിതാ വേദി നേതാവ് ഷൈനി ഫ്രങ്കോ, വെല്‍ഫെയര്‍ കേരള കുവൈത്ത് പ്രസിഡന്റ് ഖലീലുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. കേന്ദ്ര സെക്രട്ടറി സിമി അക്ബര്‍ സ്വാഗതം പറഞ്ഞു. കേന്ദ്ര വനിതാവിഭാഗം കണ്‍വീനര്‍ മഞ്ജു മോഹന്‍ സമാപന പ്രസംഗം നിര്‍വഹിച്ചു. റസിയ നിസാര്‍ തയാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. വഹീദ ഫൈസല്‍ അവതാരകയായി. മജീദ് നരിക്കോടന്‍, വിനോദ് പെരേര, അനിയന്‍കുഞ്ഞ്, കൃഷ്ണദാസ്, മറിയം മൊയ്തു, അന്‍വര്‍ ഷാജി, ഫായിസ് അബ്ദുല്ല, റഷീദ് ഖാന്‍, ജസീല്‍ ചെങ്ങളാന്‍, സിബി തോമസ്, ഗിരീഷ് വയനാട്, പ്രവീണ്‍ രാമചന്ദ്രന്‍, സബീന റസാഖ് എന്നിവര്‍ സംബന്ധിച്ചു. ഗഫൂര്‍ തൃത്താല കവിതാലാപനവും റഫീഖ് ബാബു ഇന്‍സ്റ്റന്റ്് ക്വിസും നടത്തി.