കുവൈത്ത്: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അഖില മലങ്കര ബാലസമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും, അടൂര്‍-കടമ്പനാട് ഭദ്രാസന വൈദിക സെക്രട്ടറിയും, ഇഞ്ചപ്പാറ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവക വികാരിയും, കടമ്പനാട് സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ കൊമേഴ്‌സ് വിഭാഗം അധ്യാപകനും, എം.ജി. യൂണിവേഴ്‌സിറ്റിയില്‍ വിദ്യാഭ്യാസ മന:ശാസ്ത്രത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥിയുമായ ഫാ.റിഞ്ചു പി. കോശി കുവൈത്തില്‍ എത്തിച്ചേര്‍ന്നു.
 
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് മഹാഇടവകയുടെ ആത്മീയ-ജീവകാരുണ്യ പ്രസ്ഥാനമായ മാര്‍ ബസേലിയോസ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ വലിയ നോമ്പിനോടനുബന്ധിച്ച് നടത്തുന്ന കണ്‍വെന്‍ഷനും, ധ്യാനയോഗത്തിനും നേതൃത്വം നല്‍കുവാന്‍ എത്തിച്ചേര്‍ന്ന അദ്ദേഹത്തിന് കുവൈത്ത് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് : 99552019 / 66789105 / 97204351 / 97542844