കുവൈത്ത് സിറ്റി: പൈലറ്റിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബുദാബിയില്‍നിന്നു ആംസ്റ്റര്‍ഡാമിലേക്ക് പോയ എത്തിഹാദ് എയര്‍വേയ്‌സിന്റെ കാര്‍ഗോ വിമാനം അടിയന്തിരമായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കി. സഹ പൈലറ്റ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനാല്‍ കൂടുതല്‍ അപകടം സംഭവിച്ചില്ല. ഡോക്ടര്‍മാരെത്തി  പൈലറ്റിന്റെ മരണം സ്ഥിരീകരിച്ചു.