palpak

കുവൈത്ത് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്ത് (പല്‍പക്) അംഗങ്ങളുടെയും അവരുടെ കുട്ടികളുടെയും സര്‍ഗ്ഗവാസനകള്‍ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പല്‍പക് കലോത്സവം ഖൈയ്ത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂളില്‍ വെച്ച് നടത്തി.

palpak

രാവിലെ 10 മണിക്ക് നടന്ന യോഗത്തില്‍ ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മാത്യു വര്‍ഗീസ് ഭദ്രദീപം കൊളുത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. പല്‍പക് പ്രസിഡന്റ് പി.എന്‍.കുമാര്‍ അധ്യക്ഷ പ്രസംഗവും ആര്‍ട്‌സ് സെക്രട്ടറി സുരേഷ് മാധവന്‍ സ്വാഗതവും ആശംസിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ശിവദാസ് വാഴയില്‍, ശ്രീലങ്കന്‍ എയര്‍വൈസ് കണ്‍ട്രി മനേജര്‍  അമിതാബ് ആന്റണി, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ അംബികാ ശിപ്രസാദ് എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ പ്രേംരാജ് നന്ദി രേഖപ്പെടുത്തി. പല്‍പക് കലോത്സവത്തോടു അനുബന്ധിച്ചു പല്‍പക് കുടുംബാഗങ്ങള്‍ കലാപരിപാടികളും അവതരിപ്പിച്ചു.