കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈത്ത് ഈകഴിഞ്ഞ ജനുവരി 13 നു വാര്‍ഷിക പൊതുയോഗം മംഗാഫ് റോയല്‍ ഓഡിറ്റോറിയം ഹാളില്‍ വെച്ച് നടത്തുകയും 2017 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും  ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും, സാമ്പത്തിക റിപ്പോര്‍ട്ടും യോഗം ഐക്യകണേ്ഠന പാസ്സാക്കി. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അരവിന്ദാക്ഷന്‍ സ്വാഗതവും പ്രേംരാജ് നന്ദിയും പ്രകാശിപ്പിച്ചു.
 
പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി എന്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ശിവദാസ് വാഴയില്‍, വൈസ് പ്രസിഡന്റ് ടി എം മോഹനന്‍, ഖജാന്‍ജി പ്രേംരാജ്, രക്ഷാധികാരി വി. ദിലി എന്നിവരും ഏരിയ സെക്രട്ടറിമാരായി സുനില്‍ രവി (അബ്ബാസിയ) ശശിധരന്‍ പാലക്കോട് (ഫഹാഹീല്‍) സുധീര്‍ (സാല്‍മിയ) സുനില്‍കുമാര്‍ (ഫര്‍വാനിയ) എന്നിവരെയും കൂടാതെ മറ്റുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളെയും വിവിധ ഏരിയയിലേക്കുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിരിഞ്ഞെടുത്തു.