കുവൈത്ത് സിറ്റി: വനിതാവേദി കുവൈത്ത് ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്തവും പഴമയും പുതുമയും കോര്‍ത്തിണക്കിയ കലാപരിപാടികള്‍ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. മംഗഫ് കല സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ എന്‍.അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി കുവൈത്ത് പ്രസിഡന്റ് ശാന്ത ആര്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ടോളി തോമസ് സ്വാഗതവും ഫാഹഹീല്‍ യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ ദേവി സുഭാഷ് ഓണ സന്ദേശവും നല്‍കി.

കല കുവൈത്ത് ജനറല്‍ സെക്രട്ടറി സജി ജനാര്‍ദ്ദനന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. താലപ്പൊലിയും പുലികളിയും ഘോഷയാത്രയ്ക്ക് മാറ്റ് കൂട്ടി. വനിതാ വേദി അംഗങ്ങള്‍ തന്നെ പാകം ചെയ്ത വിഭവസമൃദ്ധമായ ഓണസദ്യയും മറ്റ് കലാപരിപാടികളും ഒരുക്കിയിരുന്നു. പ്രോഗ്രാം കണ്‍വീനര്‍ ബിന്ദു സജീവ് നന്ദി പ്രകാശിപ്പിച്ചു.