കുവൈത്ത് സിറ്റി: മധ്യതിരുവിതാംകൂറിലെ പ്രമുഖ വിദ്യാലയമായ തിരുവല്ല എം.ജി.എം ഹയര്‍സെക്കന്ററി സ്‌കൂള്‍ അലുമ്‌നി വാര്‍ഷിക ജനറല്‍ബോഡി അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടന്നു. പ്രസിഡന്റ് ഷിബു ജോണിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി മനോജ് ഏബ്രഹാം പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ് പി ജോസഫ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അലുമ്‌നി രക്ഷാധികാരി കെ.എസ് വര്‍ഗീസ്, സൂസന്‍ സോണിയ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

2017-18 പ്രവര്‍ത്തനവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഷിബു ജോണി (പ്രസിഡന്റ്), രെഞ്ചു വേങ്ങല്‍ ജോര്‍ജ് (സെക്രട്ടറി), ദീപക് അലക്‌സ് പണിക്കര്‍, സൂസന്‍ സോണിയ മാത്യു (വൈസ് പ്രസിഡന്റുമാര്‍), സനില്‍ ജോണ്‍ ചേരിയില്‍(ജോയിന്റ് സെക്രട്ടറി), അനൂപ് തോമസ് കോശി(ട്രഷറര്‍), അലക്‌സ് എ ചാക്കോ(ജോയിന്റ് ട്രഷറര്‍), മനോജ് ഏബ്രഹാം (എക്‌സ് ഒഫീഷ്യോ) എക്‌സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് സുശീല്‍ ചാക്കോ, മാത്യു വി തോമസ്, തോമസ് വര്‍ഗീസ് എബി കട്ടപ്പുറം, ജോസ് പി ജോസഫ്, പ്രദീപ് വര്‍ക്കി തോമസ്, അരുണ്‍ ജോണ്‍ കോശി, വിജി കെ. ജോര്‍ജ്, വര്‍ഗീസ് ഏബ്രഹാം, സുജിത് ഏബ്രഹാം, ബിജു ഉമ്മന്‍ എന്നിവരെയും ഓഡിറ്റര്‍മാരായി സുനില്‍ ഇടുക്കള, സുനില്‍ ഏബ്രഹാം എന്നിവരെയും തിരഞ്ഞെടുത്തു.