കുവൈത്ത്: കണ്ണൂര്‍ എക്‌സ്പാറ്റേഴ്സ് അസോസിയേഷനും അബ്ബാസിയ റോയല്‍ സിറ്റി ക്ലിനിക് സംയുക്തമായി  നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ 350 തില്‍പരം ആളുകള്‍ പങ്കെടുക്കുകയും അവര്‍ക്കു വേണ്ട സൗജന്യ മെഡിക്കല്‍ ചെക്കപ്പും, മരുന്നുകളും, മറ്റ് പരിശോധനകളും നടത്തപ്പെട്ടു.

കിയ പ്രസിഡന്റ് പുഷ്പരാജ് നേതൃത്വം കൊടുത്ത മെഡിക്കല്‍ ക്യാമ്പില്‍ ജനറല്‍ സെക്രട്ടറി വിനയന്‍ കണ്ണൂര്‍, പ്രോഗ്രാം കണ്‍വീനര്‍ ഷാനു തലശ്ശേരി, വനിതാ വിങ് പ്രസിഡന്റ് സഹാറ എന്നിവരും ഹോസ്പിറ്റല്‍ പ്രതിനിധികളായ ഡയറക്ടേഴ്‌സ്  ഡോക്ടര്‍ ഫിലിപ്പ് , മുഹമ്മദ് ആരിഫ് ഷെയ്ഖ് അഡ്മിനിസ്‌ട്രേഷന്‍  മാനേജര്‍ റിയാസുല്‍ ഹക്ക്, എന്നിവരുടെ സാന്നിധ്യത്തില്‍ ഭംഗിയായി നടത്തപ്പെട്ടു, ഈ ക്യാമ്പിന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം നടത്തി സഹായിച്ച എല്ലാ ഡോക്ടര്‍സ് നും സ്റ്റാഫ് നും കണ്ണൂര്‍ എക്‌സ്പാറ്റേഴ്സ് അസോസിയേഷന്റെ വക ഉപഹാരം സമര്‍പ്പിച്ചു.