കുവൈത്ത്: രോഗ ചികിത്സക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്താവത്തില്‍ കുഴഞ്ഞുവീണു അബോധാവസ്ഥയിലായ നയാസ് പാഷ ഒന്നരമാസത്തെ ആശുപത്രിവാസത്തിനുശേഷം നാട്ടിലെത്തി. കെ.കെ.എം.എ യുടെ സന്നദ്ധ സേവന വിഭാഗമായ മാഗ്നെറ്റ് പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് പാഷ നാട്ടിലെത്തിയത്. ബെംഗളുരു സ്വദേശിയായ നയാസ് പാഷ കുവൈത്ത് എയര്‍പോര്‍ട്ടില്‍ ബോര്‍ഡിങ് പാസ് കൈപ്പറ്റിയ ശേഷം കാത്തു നില്‍ക്കുന്നതിനിടെ തളര്‍ന്നു വീഴുകയായിരുന്നു. ടിക്കറ്റിനുള്ള പണം ഇല്ലാതിരുന്ന ഉമ്മയുടെ പ്രയാസം കണ്ട് മാഗ്നെറ് പ്രവര്‍ത്തകര്‍ തന്നെയാണ് ടിക്കറ്റിന്റെ തുക സമാഹരിച്ചു നല്‍കിയത്. തിങ്കളാഴ്ച ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു വീല്‍ ചെയറിലും സ്ട്രക്ചറിലും നയസിനെ വിമാനത്താവളത്തില്‍ എത്തിക്കും വരെ മാഗ്നെറ് പ്രവര്‍ത്തകരായ അസീസ്, സത്താര്‍, ഹമീദ്, ഉമ്മര്‍, നസീര്‍, അസീസ് മൗലവി, ഫയാസ്, നൗഫല്‍ കൂടെയുണ്ടായിരുന്നു
മാഗ്നെറ്റിന്റെ സജീവ പ്രവര്‍ത്തകരായ സംസം റഷീദ്, അഷ്റഫ് മാങ്കാവ്, ബഷീര്‍ എന്നിവരാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇന്ത്യന്‍ എംബസ്സിയില്‍ നിന്ന് വേണ്ട സഹായങ്ങള്‍ക്ക് കെകെഎംഎയുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറി കെ സി റഫീഖും സജീവമായി രംഗത്തുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍ : 97258324
ഇമെയില്‍ : kkmanews@gmail.com