KALA KUWAITകുവൈത്ത് സിറ്റി: ജസ്റ്റിസ് ശ്രീദേവിയുടെ നിര്യാണത്തില്‍ കല കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. നിയമരംഗത്തെ അനുഭവസമ്പത്ത് വനിതാ കമ്മീഷന്‍ അധ്യക്ഷയെന്ന നിലയില്‍ സ്ത്രീകളുടെ ഉന്നമനത്തിനായി വിനിയോഗിക്കുകയും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്ത വ്യക്തിയായിരുന്നു.

ജസ്റ്റിസ്:ശ്രീദേവിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായി കല കുവൈത്ത് പ്രസിഡന്റ് ആര്‍.നാഗനാഥന്‍, ജനറല്‍ സെക്രട്ടറി സജി തോമസ് മാത്യു എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.