കുവൈത്ത് സിറ്റി: ജെറ്റ് എയര്‍വെയ്‌സ് കുവൈത്തില്‍ നിന്നും ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് വിഷു, ഈസ്റ്റര്‍ പ്രമാണിച്ച് പ്രത്യേക ഇളവ് പ്രഖ്യാപിച്ചതായി ജെറ്റ് എയര്‍വെയ്‌സ് അറിയിച്ചു. ഒക്ടോബര്‍ വരെ യാത്രക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്നതാണ്. കൂടാതെ ആസിയാന്‍ സാര്‍ക്ക് രാജ്യങ്ങളിലേക്കുള്ള കണക്ഷന്‍ യാത്രക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.