കുവൈത്ത് സിറ്റി: ഗ്രാന്‍ഡ് ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ഷോ റൂം അല്‍റായിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. കുവൈത്തിലെ പന്ത്രണ്ടാമത് ശാഖ റീജന്‍സി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീനും ഷേഖ് ദാവൂദ് സല്‍മാന്‍ അല്‍ സബയും ചേര്‍ന്ന് നിര്‍വഹിച്ചു. 

റീജിന്‍സി ഗ്രൂപ്പ് ഡയറക്ടര്‍മാരായ അബൂബക്കര്‍ മുഹമ്മദ്, എന്‍വി മുഹമ്മദ്, ഗ്രാന്‍ഡ് ഹൈപ്പര്‍ കുവൈത്ത് ചെയര്‍മാന്‍ ജാസിം മുഹമ്മദ് ഖാമിദ് അല്‍ ഷറാഫ്, റീജിയണല്‍ ഡയറക്ടര്‍ അയൂബ് അല്‍ കേച്ചേരി, ഡയറക്ടര്‍ ഡോ.അബ്ദുല്‍ ഫത്താഹ്, സിഇഒ മുഹമ്മദ് സുനീര്‍, ജന.മാനേജര്‍ തഹ്‌സീര്‍ അലി, അബ്ദുസബ്ഹാന്‍ ഷംസുദ്ധീന്‍, നബീല്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഓഫറുകളും സമ്മാനപദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. 4500 ചതുരശ്രഅടി വിസ്തൃതിയിലാണ് പുതിയ ഷോറൂം.