കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ  ഫോക്കിന്റെ സാല്‍മിയ യൂണിറ്റ്  മെമ്പര്‍മാര്‍ക്കായി 'വിഷുക്കണി 2017' സംഘടിപ്പിച്ചു. സാല്‍മിയ യൂണിറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗം അനൂപ് കുമാര്‍, മറ്റു യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പരിപാടിയില്‍ സാല്‍മിയ യൂണിറ്റിലെ മുതിര്‍ന്ന അംഗം ശ്രീമതി ജാനകി അമ്മ പങ്കെടുത്തവര്‍ക്കെല്ലാം വിഷുക്കൈനീട്ടം നല്‍കി. യൂണിറ്റ് അംഗങ്ങള്‍ ചേര്‍ന്ന് ഉണ്ടാക്കിയ വിഭവ സമൃദ്ധമായ സദ്യ പരിപാടിയുടെ മുഖ്യ ആകര്‍ഷണമായിരുന്നു.  ഫോക്ക് ജനറല്‍ സെക്രട്ടറി ശ്രീ സലീം ആശംസ പ്രസംഗം നടത്തി. 

അംഗങ്ങളില്‍ ഗൃഹാതുരത്വം ഉണര്‍ത്തിയ പരിപാടിയില്‍ വിവിധ കലാപരിപാടികളും സംഘടിപ്പിക്കപ്പെട്ടു.