സിംഗപ്പൂര്‍: തെറ്റായ അഭിപ്രായവും വിവരവും നല്‍കിയതിന് ഇന്ത്യന്‍ വംശജന്  മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനം 29 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. 

എ.എക്‌സ്.എ എന്ന സിംഗപ്പൂരിലെ ഇന്‍ഷൂറന്‍സ് കമ്പനിയാണ് ഇന്ത്യന്‍ വംശജനായ രമേശ് കൃഷ്ണന് നഷ്ടപരിഹാരം നല്‍കേണ്ടത്. ഈ ഇന്‍ഷുറന്‍സ് കമ്പനി മറ്റൊരു സ്ഥാപനത്തിന്റെ റഫറന്‍സ് ലെറ്ററിന് തെറ്റായ വിവരം നല്‍കിയതിന്റെ പേരില്‍ രമേഷ് കൃഷ്ണന് അവിടുത്തെ ജോലി ലഭിക്കാതെ പോയിരുന്നു. 

ഇതിനെതിരെ രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു. 2012 ലാണ് കേസിനാസ്പദമായ സംഭവം. രമേശ് ആദ്യം നല്‍കിയ മാനനഷ്ട കേസ് 2015 ല്‍ ഇന്‍ഷൂറന്‍സ് കമ്പനിക്ക് അനുകൂലമായിരുന്നു വിധി. തുടര്‍ന്ന് നല്‍കിയ അപ്പീലിലാണ് രമേശ് അനുകൂല വിധി സമ്പാദിച്ചിരിക്കുന്നത്.