OBITUARYമനാമ: കൊല്ലം പോരുവഴി കോട്ടയ്ക്കാട്ടു വീട്ടില്‍ കുമാരന്‍ ലാലി (53) ഹൃദയാഘാതം മൂലം ബഹ്‌റൈനില്‍ അന്തരിച്ചു. ഹമാദ് ടൗണ്ല്‍ സ്വന്തമായി ഗാരേജ് നടത്തുകയായിരുന്നു. താമസവും സ്ഥാപനത്തില്‍ത്തന്നെയായിരുന്നു. വളരെ വൈകിയിട്ടും കട തുറക്കാതിരുന്നതിനാല്‍ സുഹൃത്തുക്കള്‍ എത്തി ഷട്ടര്‍ തുറന്നപ്പോഴാണ് കസേരയില്‍ മരിച്ച നിലയില്‍ കണ്ടത്. പാരാമെഡിക്കല്‍ സ്റ്റാഫ് സംഭവസ്ഥലത്തെത്തി മരണം സ്ഥിരീകരിച്ചു. ഭാര്യ പ്രീത കുമാരി, രണ്ടു മക്കളുണ്ട്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടി ചെയ്തുവരുന്നു.