മനാമ:  വില്ലന്‍ സിനിമയുടെ ബഹ്റൈന്‍ റിലീസിനോട് അനുബന്ധിച്ച് ബഹ്റൈന്‍ ലാല്‍ കെയെര്‍സ് & മോഹന്‍ലാല്‍ ഫാന്‍സ് മുക്ത സിനിമാസില്‍ വച്ച് നടത്തിയ ഫാന്‍സ് ഷോയില്‍ വച്ച്  ബഹ്റൈന്‍ ലാല്‍ കെയെര്‍സിന്റെ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചികിത്സാധനസഹായം കൈമാറി. 

കൊല്ലം ജില്ലയിലെ പെരുമ്പുഴയിലെ അനില്‍ കുമാര്‍ എന്ന രോഗിയ്ക്ക് ഹൃദയ ശസ്ത്രക്രിയയ്ക്ക് വേണ്ടി സമാഹരിക്കുന്ന ഫണ്ടിലെക്കുള്ള ധനസഹായം ലാല്‍ കെയെര്‍സ് ബഹ്റൈന്‍ പ്രസിഡന്റ് ജഗത് കൃഷ്ണകുമാറിനു ട്രെഷറര്‍ ഷൈജു ചടങ്ങില്‍ വച്ചു ഔപചാരികമായി  കൈമാറി.  

വില്ലന്‍ സിനിമയുടെ ഫാന്‍സ് ഷോയും ആഘോഷങ്ങളും ബഹ്റൈന്‍  ലാല്‍ കെയെര്‍സ് സെക്രെട്ടറി ഫൈസല്‍ എഫ് എം കേക്ക് മുറിച്ചു തുടക്കം കുറിച്ചു. ജോ സെക്രെട്ടറിമാരായ അരുണ്‍, മനോജ്, വൈസ് പ്രസിഡന്റ്മാരായ പ്രജില്‍, ടിറ്റോ എന്നിവര്‍ ആഘോഷപരിപാടികള്‍ നിയന്ത്രിച്ചു.