മനാമ: സാംസ്‌കാരിക കേരളത്തിന് ഉണര്‍വും പുതിയ ദിശാബോധവും നല്‍കാനുതകുന്ന നയങ്ങളാണ് കേരള സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും  മതനിരപേക്ഷത ഊട്ടിയുറപ്പിക്കുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും കേരള സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് പറഞ്ഞു. 

കേരള സര്‍ക്കാറിന് കീഴിലുള്ള 'മലയാളം മിഷന്റെ' ബഹ്‌റൈന്‍ ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അവര്‍. സാംസ്‌കാരിക രംഗത്ത് പുതിയ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. ഇതിന്റെ പ്രോജക്ട് ജോലികള്‍ക്ക് തുടക്കമായിട്ടുണ്ട്. തിരുവനന്തപുരത്ത് ഫിലിംസിറ്റി, ഗ്രാമങ്ങളില്‍ തിയറ്ററുകള്‍ എിവക്കായുള്ള പ്രവര്‍ത്തനവും തുടങ്ങി. നൃത്തം, കഥകളി, വിവിധ കലാരൂപങ്ങള്‍ തുടങ്ങിയവ പഠിച്ചിറങ്ങുന്നവരില്‍ യോഗ്യരായവര്‍ക്ക് സര്‍ക്കാര്‍ ഫെലോഷിപ്പ് നല്‍കുന്നുണ്ട്. 

ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന മലയാളി സമൂഹത്തിന്റെ ഭാഷാ പഠനം മെച്ചപ്പെടുത്തുതിനാണ് മലയാളം മിഷന്‍ ഓരോ രാജ്യത്തും പ്രത്യേക ചാപ്റ്റര്‍ തുടങ്ങുതെന്നും റാണി ജോര്‍ജ് പറഞ്ഞു.  

സമാജം ഹാളില്‍ ചേര്‍ പരിപാടിയില്‍ മലയാളം മിഷന്‍ ഡയറക്ടര്‍ പ്രഫ. സുജ സൂസന്‍ ജോര്‍ജ് പങ്കെടുത്തു. പ്രവാസ ലോകത്തേക്ക് കുടിയേറിയ ഓരോ മലയാളിയിലും കേരളത്തിന്റെ ഭാഷയും സംസ്‌കാരവുമുണ്ടെന്നും ആ സാംസ്‌കാരിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ വെമ്പല്‍കാള്ളുന്ന മലയാളി സമൂഹത്തെയാണ് ഗള്‍ഫ് നാടുകളില്‍ കാണാന്‍ കഴിഞ്ഞതെന്നും സൂസന്‍ ജോര്‍ജ് ചൂണ്ടിക്കാട്ടി. 

ചടങ്ങില്‍ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി എന്‍.കെ. വീരമണി, സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ് എന്നിവര്‍ സംസാരിച്ചു. ബഹ്‌റൈനിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പി.വി. രാധാകൃഷ്ണപിള്ള കോഓര്‍ഡിനേറ്ററായി 25 അംഗങ്ങള്‍ അടങ്ങുന്ന അഡ്‌ഹോക് കമ്മിറ്റി രൂപവത്കരിച്ചു. 

ബഹ്‌റൈനിലെ വിവിധ രാഷ്ട്രീയ, സാംസ്‌കാരിക, സംഘടന പ്രതിനിധികളെയും പാഠശാല പ്രവര്‍ത്തകരെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പ്രതീപ് പതേരി പരിപാടികള്‍ നിയന്ത്രിച്ചു. വിജയന്‍ കാവില്‍ നന്ദി പറഞ്ഞു.