മനാമ: ഇന്ത്യന്‍ യൂത്ത് കള്‍ചറല്‍ കോണ്‍ഗ്രസ്സ് (ഐ വൈ സി സി) റിഫ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലോകഹൃദയ ദിനത്തില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 

ഇന്ദിരപ്രിയദര്‍ശനി രക്തദാന സേനയുടെ ആഭിമുഖ്യത്തില്‍ റിഫാ ബിഡിഎഎഫ് ഹോസ്പ്പിറ്റലിലാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. 

 

തുടര്‍ച്ചയായി ക്യാമ്പ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടനക്ക് ഹോസ്പിറ്റലിന്റെ ഭാഗത്ത് നിന്നും അനുമോദന സന്ദേശം ലഭിക്കുകയും ചെയ്തു. ഏരിയ പ്രസിഡന്റ് ലൈജു തോമസ്, സെക്രട്ടറി നിധീഷ്, ദേശീയ കമ്മറ്റി ജോയിന്റ് ട്രഷര്‍ സന്തോഷ്, ദേശീയ ഭാരവാഹി അലന്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഹോസ്പിറ്റല്‍ അധികാരികളില്‍ നിന്നും ഏരിയ സെക്രട്ടറി നിധീഷ് ഏറ്റ് വാങ്ങി. ദേശീയ പ്രസിഡന്റ് ബേസില്‍ നെല്ലിമറ്റം, ജനറല്‍സെക്രട്ടറി ഫാസില്‍ വട്ടോളി എന്നിവര്‍ സന്നിഹിതരായിരുന്നു.