behrainമനാമ: ബഹ്‌റൈനില്‍ ജോലി ചെയ്തു വരികയായിരുന്ന കര്‍ണ്ണാടക മംഗലാപുരം സ്വദേശി ലെവിന്‍ കുമാര്‍(43) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബഹ്‌റൈന്‍ ഡിഫന്‍സ് ഫോഴ്‌സില്‍ ഐ ടി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.

റാസന്‍ റുമയിലെ താമസ സ്ഥലത്തുവച്ചാണ് മരിച്ചത്. ഭാര്യയും 10 വയസ്സുള്ള മകനുമുണ്ട്. സല്‍മാനിയാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലയക്കും