മനാമ: എസ്.കെ.എസ്.എസ്.എഫ്  നവംബര്‍ 10ന് ബഹ്‌റൈനില്‍ സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മീറ്റിനോടനുബന്ധിച്ച് ഏരിയാ തല പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി. സമസ്ത ബഹ്‌റൈന്‍ ഘടകത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന 15ഓളം ഏരിയാ കേന്ദ്രങ്ങള്‍ വഴിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

എസ്.കെ.എസ്.എസ്.എഫിന്‍രെ സംഘടനാ സാന്നിധ്യമുള്ള വിവിധ രാഷ്ട്രങ്ങളിലെ നിരവധി പ്രതിനിധികള്‍ പങ്കെടുക്കുന്ന ഗ്ലോബല്‍ മീറ്റും സമസ്ത ബഹ്‌റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടക്കുന്ന പൊതു സമ്മേളനവും വിജയിപ്പിക്കാനുള്ള നിര്‍ദേശങ്ങളും ഗ്ലോബല്‍ മീറ്റിനു മുന്നോടിയായുള്ള വിവിധ കര്‍മ്മ പദ്ധതികളുടെ സമര്‍പ്പണവുമാണ് ഇപ്പോള്‍ നടന്നു വരുന്നത്. വിവിധ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന എസ്.കെ.എസ്.എഫിന്റെ സന്നദ്ധ വിഭാഗമായ വിഖായ പ്രവര്‍ത്തകരാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. 

റഫയില്‍ നടന്ന പ്രചരണ യോഗം ഉസ്താദ് ഹംസ അന്‍വരി മോളൂര്‍ ഉദ്ഘാടനം ചെയ്തു. വിഖായ റഫ യൂണിറ്റ് ചെയര്‍മാന്‍ പി.ബഷീര്‍ അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അശ്‌റഫ് അന്‍വരി ചേലക്കര, നവാസ് കൊല്ലം എന്നിവര്‍ ഗ്ലോബല്‍ മീറ്റ് കര്‍മപദ്ധതി അവതരണം നടത്തി. ഖാസിം ഇരിക്കൂര്‍, ഉമൈര്‍ ഫൈസി കരിപ്പൂര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മൂസ ഇ.കെ സ്വാഗതവും ഇസ്മയില്‍ റഹ്മാനി നന്ദിയും പറഞ്ഞു. സമസ്ത റഫ ഏരിയയിലെ നേതാക്കളും വിഖായ പ്രവര്‍ത്തകരും പങ്കെടുത്തു. അടുത്ത ദിവസങ്ങളും വിവിധ ഏരിയകളില്‍ പ്രചരണ സംഗമങ്ങള്‍ നടക്കും. നവംബര്‍ 10 ന് കാലത്ത് 9.30 മുതല്‍ ആരംഭിക്കുന്ന ഗ്ലോബല്‍ മീറ്റിനു ശേഷം  രാത്രി 8.30ന്  സമസ്ത ബഹ്‌റൈന്‍ ഓഡിറ്റോറിയത്തില്‍ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: +973-39533273. 33450553