മനാമ: ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്റെ ബക്രീദ്-ഓണം ആഘോഷം സ്‌നേഹസംഗമം എന്ന പേരില്‍ ആഘോഷിച്ചു. 

ചടങ്ങില്‍ മഹര്‍ഷി ബ്രഹ്മാനന്ദ യോഗി ഓണം-ബക്രീദ് സ്‌നേഹസന്ദേശം നല്‍കി. പ്രസിഡണ്ട് ജേൃാതിഷ് പണിക്കര്‍, ചെയര്‍മാന്‍ എഫ്.എം. ഫൈസല്‍,സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 

അജയ് കൃഷ്ണന്‍, സതീഷ് മുതലയില്‍, മോനി ഒടികണ്ടത്തില്‍, എം.ടി.വിനോദ്, അജിത് കുമാര്‍, പ്രദീപ് വിശ്വകല , ജേക്കബ് തേക്കും തോട്, എബിതോമസ്സ് , റഷീദ് വാല്ലൃക്കോട്, മുഹമ്മദലി , രാജ് ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. 

വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓണപുടവ മത്സരം കുട്ടികള്‍ക്കുള്ള നാടന്‍ വേഷ മത്സരങ്ങള്‍ നൃത്തം ഗാനമേള എന്നിവ അരങ്ങേറി. വനിതാ വിഭാഗം പ്രസിഡണ്ട് റീനാ രാജീവ്, സെക്രട്ടറി സൈറാ പ്രമോദ് ,ഷില്‍സ റിലീഷ്, സുമിത സതീഷ, ബിസ്മി ഇമാം , മിനി ജേൃാതിഷ് ,ഷാഹിന ഫൈസല്‍, ജയലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

അര്‍ഷി രാജീവ് ,സഞ്ജന സതീഷ്, അര്‍പ്പണ പ്രമോദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിഭവ സമൃദ്ധമായ ഓണസദ്യയും കായിക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.