മനാമ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 140-ാമത് ജന്മദിനം  ഇന്ത്യന്‍ സ്‌കൂള്‍ ബഹറിനില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും സമുചിതമായി ആഘോഷിച്ചു. സ്‌കൂളിന്റെ ഇസ ടൗ കാമ്പസില്‍ നട ചടങ്ങില്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്റ്റുഡന്റസ് കൗസിലിന്റെ നേതൃത്വത്തില്‍ കാമ്പസില്‍ ശുചീകരണ യജ്ഞം നടത്തി.

'വൃത്തിയും വെടിപ്പുമുള്ള ഇന്ത്യ'യെ സന്ദേശവുമായി ഭാരത സര്‍ക്കാര്‍ നടപ്പാക്കു പഞ്ചവത്സര പദ്ധതിയായ സ്വച്ഛ്ഭാരത് മിഷനു പിന്തുണയേകിയായിരുു കാമ്പസിലെ ശുചീകരണ യജ്ഞം. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ ഗാന്ധി ജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളില്‍ ശുചിത്വ അവബോധം സൃഷ്ടിക്കുതിനും പ്രധാന മന്ത്രിയുടെ സ്വച്ഛ് ഭാരത് അഭിയാന്‍ വിഭാവനം ചെയ്‌യു ശുചിത്വമാര്‍ സമൂഹം യാഥാര്‍ഥ്യമാക്കുതിനും ഈ ദിനാചരണം ഉചിതമാണെു പ്രിന്‍സ് നടരാജന്‍ പറഞ്ഞു. 

ഇന്ത്യന്‍ സ്‌കൂള്‍ എക്‌സിക്യൂ'ീവ് കമ്മിറ്റി മെമ്പര്‍ (സ്‌പോര്‍ട്‌സ് ) ജയഫര്‍ മൈദാനി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി, സ്‌കൂള്‍ ഹെഡ് ബോയ് ശോഭിത് ദ്രോണം രാജു ,ഹെഡ് ഗേള്‍ സിംറീന്‍ കൗര്‍ ,വൈസ് പ്രിന്‍സിപ്പല്‍മാര്‍, കായിക അധ്യാപകര്‍ എിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ബാന്‍ഡ് മാസ്റ്റര്‍ ഹാജി പോളിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ ബാന്‍ഡ് മഹാത്മജിക്ക് പ്രണാമം അര്‍പ്പിച്ചു.