കാര്‍മേഘ ചിറകിലേറി പെരുമഴയെത്തിക്കഴിഞ്ഞു. വരണ്ടു വിണ്ടുകീറി കിടന്ന പാടങ്ങളും കുളങ്ങളും പുഴകളും ജീവന് വച്ചിരിക്കുന്നു. മണിക്കൂറുകളോളമാണ് മഴ ആര്‍ത്തലച്ച് പെയ്യുന്നത്. മഴയ്ക്കൊപ്പം നൃത്തം ചെയ്യുന്ന പച്ചിലകള്‍ക്ക് എന്തെന്നില്ലാത്ത അഴക്. ഓരോ പുല്‍നാമ്പും മഴയെ കൈ നീട്ടി വാങ്ങുകയാണ്. മരങ്ങളുടെ നെറുകയില്‍ നിന്ന് ഊര്‍ന്നൊലിച്ച് മണ്ണിനെ പുല്കുകയാണ് മഴ. രണ്ടു ദിവസമായി പെയ്യുന്ന മഴയുടെ പാലക്കാട് നിന്നുള്ള കാഴ്ചകള്‍.
ചിത്രങ്ങള്‍: പി.പി.രതീഷ്.