ചേരുവകള്‍

ആപ്പിള്‍ (ചെറുതായി മുറിച്ചത്)  1
മാതളനാരങ്ങ (അടര്‍ത്തിയെടുത്തത്)  1
കൈതച്ചക്ക (ചെറുതായി മുറിച്ചത്)  1 കപ്പ്
ഫ്രഞ്ച് ബീന്‍സ്  അര കപ്പ്
കാരറ്റ്  അര കപ്പ്
ഗ്രീന്‍പീസ്  അര കപ്പ്
മയണൈസ്  1 കപ്പ്
ഫ്രഷ് ക്രീം  അര കപ്പ്
പഞ്ചസാര  1 ടീസ്പൂണ്‍
കുരുമുളക് പൊടി  അര ടീസ്പൂണ്‍
ഉപ്പ്  ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തിളക്കുന്ന വെള്ളത്തിലേക്ക് ബീന്‍സ്, ഗ്രീന്‍ പീസ്, കാരറ്റ് (ഇവയെല്ലാം ചെറുതായി മുറിക്കണം), അല്പം ഉപ്പ് ഇവ ചേര്‍ത്ത് രണ്ട് മിനിറ്റ് അടച്ചു വെച്ച് വേവിക്കണം. തുടര്‍ന്ന് വെള്ളം കളയണം. ഒരു പാത്രത്തില്‍ മയോണൈസ്, ഫ്രഷ് ക്രീം, പഞ്ചസാര, കുരുമുളക് പൊടി, ഉപ്പ് ഇവ ചേര്‍ത്ത് യോജിപ്പിക്കണം. ഈ മിശ്രിതത്തിലേക്ക് മറ്റ് ചേരുവകള്‍ ഇട്ട് ഇളക്കിയെടുക്കണം. അലങ്കരിക്കാനായി മല്ലിയില, ചെറി എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇഷ്ടമുള്ള മറ്റു പച്ചക്കറികളും പഴങ്ങളും ചേര്‍ത്തും സാലഡ് തയ്യാറാക്കാവുന്നതാണ്.