ചിക്കന്‍ കൊണ്ടും മട്ടന്‍ കൊണ്ടും ഒക്കെയുള്ള സൂപ്പുകള്‍ നിങ്ങള്‍ പരീക്ഷിച്ചിട്ടുണ്ടാവും. ഇന്ന് ഒരു ചേഞ്ച് ആയാലോ? മുരിങ്ങക്കോല്‍ കൊണ്ട് സൂപ്പുണ്ടാക്കാം.

ആവശ്യമായ സാധനങ്ങള്‍

1. മുരിങ്ങാക്കോല്‍- നാല് 
2. വെളുത്തുള്ളി- നാല് ചുള 
3. ചുവന്നുള്ളി- നാല്ചുള (ചെറുതായി അരിഞ്ഞുവയ്ക്കുക)
4. കുരുമുളകുപൊടി- 2 ടേബിള്‍ സ്പൂണ്‍ 

തയ്യാറാക്കുന്നവിധം: മുരിങ്ങാക്കോലിന്റെ പുറംതൊലി ചീകി വൃത്തിയാക്കി അരക്കപ്പ് വെള്ളം ചേര്‍ത്ത് കുക്കറില്‍ വേവിക്കുക. ആറിയശേഷം മിക്‌സിയില്‍ ചെറുതായി അടിച്ചെടുക്കുക. അതിനുശേഷം ജ്യൂസ് അരിപ്പയില്‍ അരിച്ചെടുത്ത് മൂന്നര കപ്പ് വെള്ളം ചേര്‍ത്ത് തിളപ്പിക്കുക.

അരിഞ്ഞു വെച്ച വെളുത്തുള്ളി, ചുവന്നുള്ളി ഇവ  നെയ്യില്‍ മൂപ്പിച്ച് ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും, ഒരു നുള്ള് പഞ്ചസാരയും ചേര്‍ത്ത് ഇളക്കുക. കുരുമുളകുപൊടിയും ടൊമാറ്റോ സോസും ചേര്‍ത്ത് ഉപയോഗിക്കാം.