ല്ലാവരും ഉപയോഗിക്കുന്ന ചേരുവകള്‍ എല്ലാം ഒരുപോലെ ആയിരിക്കും. അത് ചിക്കണായാലും മട്ടണായാലും ബീഫായാലും. ഉപയോഗിക്കുന്ന എണ്ണ, വഴറ്റുന്ന സമയം എന്നിവയെ ആശ്രയിച്ചാണ് വിഭവങ്ങളുടെ രുചി വ്യത്യാസപ്പെടുന്നത്. 

വെളിച്ചെണ്ണയില്‍ കറിവേപ്പില ഇട്ട ശേഷം ഉള്ളി നന്നായി വഴറ്റിയെടുത്താല്‍ ടേസ്റ്റ് കൂടും. അതുപോലെ ബീഫിനും മട്ടണും വെളുത്തുള്ളി കൂടുതല്‍ ചേര്‍ക്കുന്നത് നല്ലതാണ്. ചിക്കന് ഇഞ്ചിയും വെളുത്തുള്ളിയും സമാസമം നില്‍ക്കണം. വൃത്തിയായി കഴുകിയ ശേഷം നാരങ്ങ നീര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു വെച്ചാല്‍ മീറ്റിന്റെ ബാഡ്സ്‌മെല്‍ മാറിക്കിട്ടും. കറിയെല്ലാം റെഡിയായ ശേഷം ഒരു സ്പൂണ്‍ എണ്ണ ചൂടാക്കി കറിവേപ്പിലയിട്ട ശേഷം തീയ് നന്നായി കുറച്ചു അരസ്പൂണ്‍ മുളകുപൊടി , മസാലപ്പൊടി എന്നിവയും ഇതിലേക്ക് ചേര്‍ത്ത് ചുറ്റി ഒഴിക്കുക.( പൊടികള്‍ കരിയാതെ നോക്കണം ). ഗംഭീര ടേസ്റ്റ് ആയിരിക്കും.

 

ചേരുവകള്‍

 1. മട്ടണ്‍ -1 കെജി 
 2. കുഞ്ഞുള്ളി -15 
 3. സവാള -3 
 4. വെളുത്തുള്ളി -ഒരു വല്യതുടം 
 5. ഇഞ്ചി - ഒരു ചെറിയ കഷ്ണം 
 6. പച്ചമുളക് - 5 
 7. മുളകുപൊടി -1 1/2 ടേബിള്‍ സ്പൂണ്‍ 
 8. മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍ 
 9. കുരുമുളകുപൊടി -1 ടി സ്പൂണ്‍ 
 10. മസാലപ്പൊടി - 1 ടേബിള്‍ സ്പൂണ്‍ (പേരും ജീരകം ചൂടാക്കിയത്, പട്ട ,ഗ്രാമ്പൂ, ഏലക്കായ് എന്നിവ പൊടിച്ചത്) 
 11. മഞ്ഞള്‍പ്പൊടി - 1/2 ടി സ്പൂണ്‍ 
 12. ഉപ്പു കറിവേപ്പില എണ്ണ വെള്ളം ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

പാനില്‍ എണ്ണ ചൂടാക്കി കറിവേപ്പില ഇട്ട ശേഷം ഉള്ളിയും പച്ചമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

എണ്ണ കൂടുതല്‍ ഒഴിച്ച് നല്ല ബ്രൗണ്‍ നിറമാകും വരെ മീഡിയം തീയില്‍ വഴറ്റണം. ശേഷം ഇഞ്ചിയും വെളുത്തുള്ളിയും പൊടിയായി അരിഞ്ഞത് ചേര്‍ത്ത് ഒന്നുകൂടെ നന്നായി വഴറ്റുക. തീയ് കുറച്ച ശേഷം പൊടികള്‍ ചേര്‍ത്ത് ചൂടാക്കി വൃത്തിയാക്കി വെച്ചിരിക്കുന്ന കഷ്ണങ്ങള്‍ നന്നായി ചേര്‍ത്ത് മിക്‌സ് ചെയ്യുക. 

ഗ്രേവി വേണ്ടതനുസരിച്ചു വെള്ളമൊഴിച്ചു മീഡിയം ഫ്ളെയ്മിൽ വേവിച്ചെടുക്കുക. പകുതി വേവാകുമ്പോള്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക. വാങ്ങും മുന്‍പ് നേരുത്തെ സൂചിപ്പിച്ചപോലെ ഒരു സ്പൂണ്‍ എണ്ണ ചൂടാക്കി കറിവേപ്പിലയിട്ട ശേഷം തീയ് നന്നായി കുറച്ചു അര സ്പൂണ്‍ മുളകുപൊടി , മസാലപ്പൊടി എന്നിവയും ഇതിലേക്ക് ചേര്‍ത്ത് ചുറ്റി ഒഴിക്കുക.( പൊടികള്‍ കരിയാതെ നോക്കണം ). വ്യത്യസ്ത രുചിക്ക് തക്കാളി ചേര്‍ക്കാം. ആവശ്യമെങ്കില്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം...

 Content Highlight: Tasty kerala mutton curry