kanava thoranചേരുവകള്‍:

1. കണവ / കൂന്തള്‍ -  300 ഗ്രാം
2. തേങ്ങാ - അര മുറി
3. ചെറിയുള്ളി - 3 - 4 എണ്ണം .
4. വെളുത്തുള്ളി - 2 -3 അല്ലികള്‍
5. ഇഞ്ചി - ചെറിയ കഷ്ണം മുറിച്ചെടുത്തത്
6. മല്ലിപ്പൊടി - 2 ടീസ്പൂണ്‍
7. പച്ചമുളക് - 2 എണ്ണം
8. കടുക് , വറ്റല്‍ മുളക്, കറിവേപ്പില  - ആവശ്യത്തിന്
9. ഉപ്പ്, മഞ്ഞള്‍പ്പൊടി, വെളിച്ചെണ്ണ, വെള്ളം - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം :

കണവ വൃത്തിയാക്കി മുറിച്ചു വച്ചതിനു ശേഷം അല്പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്തു വെയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഒരു വറ്റല്‍ മുളക് , കടുക്, തേങ്ങാക്കൊത്ത്, കറിവേപ്പില എന്നിവ ചേര്‍ക്കുക. ശേഷം അരിഞ്ഞു വെച്ച ചെറിയുള്ളിയും, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചതച്ചതും  ചേര്‍ത്ത് വഴറ്റുക. വഴറ്റിയതിനു ശേഷം കണവ ചീനച്ചട്ടിയിലേക്ക് ഇട്ട് മിക്‌സ് ചെയ്യുക.

രണ്ടു ടീസ്പൂണ്‍ മല്ലിപ്പൊടി ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കാന്‍ വെയ്ക്കാം. 10 - 15 മിനിറ്റു കൊണ്ട് കണവ വെന്തുകിട്ടുന്നതാണ്.

അവസാന ഘട്ടം ആയി ചിരകിയ തേങ്ങാ ചേര്‍ത്ത് മിക്‌സ് ചെയ്തതിനു ശേഷം വിളമ്പാവുന്നതാണ്.