ചേരുവകള്‍

kumblanga

  1. കുമ്പളങ്ങ (Ash gourd or white gourd) കഷ്ണങ്ങളാക്കിയത് 
  2. തേങ്ങാ ചിരകിയത് -1/4 കപ്പ് 
  3. തൈര് -2 കപ്പ് 
  4. മഞ്ഞള്‍പ്പൊടി -1/2 ടി സ്പൂണ്‍ 
  5. ജീരകം -1/2 ടി സ്പൂണ്‍ 
  6. ഉലുവപ്പൊടി -1/4 ടീസ്പൂണ്‍ 
  7. പച്ചമുളക് -1 
  8. കുഞ്ഞുള്ളി -2 
  9. കറിവേപ്പില,എണ്ണ,കടുക് ,ഉപ്പ്,വെള്ളം -ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങാ ചിരകിയതില്‍  അല്‍പ്പം മഞ്ഞള്‍പ്പൊടിയും കുഞ്ഞുള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരച്ച് വെക്കുക. തൈര് മിക്‌സിയില്‍ നന്നായി അടിച്ചു വെക്കുക.കുമ്പളങ്ങ കഷ്ണങ്ങള്‍ പച്ചമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും കുറച്ചു വെള്ളവും ചേര്‍ത്ത് അടച്ചു വേവിക്കുക.

കഷ്ണങ്ങള്‍ വെന്ത ശേഷം ഇതിലേക്ക് അരപ്പു ചേര്‍ത്ത്  നന്നായി ഇളക്കുക.  ശേഷം തൈര് ചേര്‍ത്ത്  ചൂടാക്കി വാങ്ങുക. തിളക്കാന്‍ പാടില്ല.അല്‍പ്പം ഉലുവാപ്പൊടിയും ചേര്‍ത്തിളക്കുക. കടുക് വറുത്തു താളിക്കാം. ഉലുവപ്പൊടിക്ക് പകരം  കടുക് വറുക്കുന്നതിന്റെ കൂടെ ഉലുവ ചേര്‍ത്താലും മതിയാകും. ഇത്രയുമായാല്‍ രുചിയുള്ള പുളിശ്ശേരി റെഡി.

 Content Highlight: Kumbalanga Pulissery / Kumbalanga Moru curry / Winter melon Curry