ആവശ്യമായ സാധനങ്ങള്‍

കക്കയിറച്ചി തൊലി കളഞ്ഞ് വൃത്തിയാക്കിയത്  500 ഗ്രാം
കടുക്  ഒരു നുള്ള്
കറിവേപ്പില  2 തണ്ട്
വെളിച്ചെണ്ണ  ആവശ്യത്തിന് 
മുളക് പൊടി  1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  അര ടീസ്പൂണ്‍
കുരുമുളക് പൊടി  1/4 ടീസ്പൂണ്‍
സവാള (ചെറുതായി അരിഞ്ഞത്)  3 എണ്ണം
തക്കാളി (ചെറുതായി അരിഞ്ഞത്)  2 എണ്ണം
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ്  2 ടീസ്പൂണ്‍
ഗരം മസാല   1/4 ടീസ്പൂണ്‍
ഉപ്പ്  ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം: 

കക്കയിറച്ചി വൃത്തിയാക്കിയതിനുശേഷം അതില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് പുരട്ടി വെക്കണം. ഒരു പതിനഞ്ച് മിനിറ്റിനുശേഷം അത് വെളിച്ചെണ്ണയില്‍ വറുത്തെടുക്കണം.

അടി കട്ടിയുള്ള ചീനച്ചട്ടിയില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. അതിലേക്ക് കരിവേപ്പില, ഉള്ളി, ഉപ്പ്, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത് നല്ലപോലെ വഴറ്റുക. നല്ല ബ്രൗണ്‍ നിറമാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, തക്കാളി എന്നിവ ചേര്‍ത്ത് അടച്ചുവെക്കണം. മസാലക്കൂട്ട് നല്ലപോലെ പാകമായെന്നു തോന്നിയാല്‍ വറുത്തുകോരി വെച്ച കക്കയിറച്ചി അതില്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കിയതിനുശേഷം കുരുമുളകുപൊടിയും ചേര്‍ത്ത് അഞ്ചുമിനിറ്റ് അടച്ചു വെച്ച് വേവിക്കണം. 

നെയ്‌ച്ചോര്‍, പത്തിരി, ചപ്പാത്തി, പൊറോട്ട എന്നിവയുടെ കൂടെ കഴിക്കാന്‍ വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണിത്.