ചേരുവകള്‍

വൃത്തിയാക്കിയ കരിമീന്‍  2 എണ്ണം
മുളക് പൊടി  1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി  1/4 ടീസ്പൂണ്‍

കഴുകി വൃത്തിയാക്കിയ കരിമീനില്‍ മുളകുപൊടി, മഞ്ഞള്‍പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലപോലെ പുരട്ടി പത്തു മിനിറ്റ് വെക്കുക.

അരപ്പിനാവശ്യമായ ചേരുവകള്‍

ചെറിയ ഉള്ളി  2 എണ്ണം
വെളുത്തുള്ളി  15 അല്ലി
ഇഞ്ചി  1 ചെറിയ കഷ്ണം
പച്ചമുളക്  3 എണ്ണം
കരിവേപ്പില  1 ഇതള്‍ തണ്ടു കളഞ്ഞത്
മുളകുപൊടി  1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി  1/4 ടീസ്പൂണ്‍
കുരുമുളക് പൊടി  1/2 ടീസ്പൂണ്‍
ഉപ്പ്  ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം

karimeen

അരപ്പിന്റെ ചേരുവകള്‍ നല്ല പോലെ മിക്‌സിയിലോ അരകല്ലിലോ അരച്ചെടുക്കണം. നേരത്തെ മുളകുപൊടി പുരട്ടി വച്ച  മീനിലേക്ക് ഈ അരപ്പ് ചേര്‍ത്ത് നല്ല പോലെ കുഴച്ചുവെക്കണം. തുടര്‍ന്ന് വാട്ടിയ വാഴയിലയില്‍ അരപ്പ് ചേര്‍ത്ത കരിമീന്‍ വെച്ച് പൊതിയാക്കി വാഴനാര് കൊണ്ട് കെട്ടി വെക്കുക. ഒരു തവയില്‍ അല്പം വെളിച്ചെണ്ണ തൂവി അതിലേക്ക് ഈ പൊതിയിട്ട് ചെറുതീയില്‍ തിരിച്ചും മറിച്ചും ഒരു 15 മിനിറ്റ് അടച്ച് വെച്ച് വേവിക്കുക.

പൊള്ളിച്ച കരിമീനുണ്ടെങ്കില്‍ ഉച്ചയൂണിന് മറ്റു കറികളൊന്നും വേണമെന്നേ ഇല്ല. എണ്ണയില്‍ വറുത്തെടുക്കാതെ തയ്യാറാക്കുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കും കഴിക്കാവുന്നതാണ്.