ചേരുവകള്‍ 
കോഴി - ഒന്ന് 
ഗോതമ്പുമാവ് - ഒന്നര കപ്പ് 
മുട്ട - ഒന്ന് 
വെളുത്തുള്ളി(അരിഞ്ഞത്) - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍ - അര ടീസ്പൂണ്‍
മുളകുപൊടി - ഒരു ടീസ്പൂണ്‍
കുരുമുളകുപൊടി - അര ടീസ്പൂണ്‍
മല്ലിപ്പൊടി - ഒരു ടീസ്പൂണ്‍
ജീരകപ്പൊടി - അല്പം
ബേക്കിങ് പൗഡര്‍ - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന് 

പാകം ചെയ്യുന്ന വിധം 

കോഴി ഇറച്ചി വലിയ കഷണങ്ങളായി മുറിക്കുക. വെളുത്തുള്ളി പൊടിയായി അരിഞ്ഞത്, മഞ്ഞള്‍പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകപ്പൊടി, ഉപ്പ് എന്നീ ചേരുവകള്‍ നല്ലവണ്ണം കൂട്ടായി യോജിപ്പിച്ച് ഇറച്ചിയില്‍ പുരട്ടി വയ്ക്കുക. ഈ ചേരുവകളൊക്കെ ഇറച്ചിക്കുള്ളില്‍ നന്നായി പിടിച്ചുചേരാന്‍ വേണ്ടി ഫോര്‍ക്ക് കൊണ്ട് കുത്തിയാല്‍ നല്ലതാണ്. ഏകദേശം ഒരു മണിക്കൂറോ, അതിലധികമോ കഴിഞ്ഞ് മുക്കിപ്പൊരിക്കാന്‍ തുടങ്ങാം.

ഇറച്ചി മുക്കാനുള്ള കൂട്ടുണ്ടാക്കുന്ന വിധം :

ഗോതമ്പുപൊടിയും ബേക്കിങ് പൗഡറും നന്നായി കൂട്ടിക്കളര്‍ത്തുക. ഇതില്‍ മുട്ടയും ഉടച്ചുചേര്‍ത്ത് കൂട്ട് നല്ലവണ്ണം അടിച്ചുമയപ്പെടുത്തുക. ആവശ്യത്തിന് അല്പം ഉപ്പുചേര്‍ക്കുക. കൂട്ടിന്റെ മുറുക്കം കുറയ്ക്കാന്‍ വെള്ളം ചേര്‍ക്കാവുന്നതാണ്. 

മേല്‍പ്പറഞ്ഞ കൂട്ടില്‍ ഇറച്ചിക്കഷണങ്ങള്‍ ഓരോന്നായി മുക്കി എണ്ണയില്‍ പൊരിക്കുക. നല്ല് ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി എടുക്കാം. ഇറച്ചിയുടെ തൊലിയുപം ഉപ്പും മസാലയും പുരട്ടി പൊരിച്ചെടുക്കാം. കൂട്ടില്‍ മുക്കേണ്ട ആവശ്യമില്ല. നല്ല ബ്രൗണ്‍ നിറമായാല്‍ മാറ്റാവുന്നതാണ്. കുട്ടികള്‍ക്ക് പ്രിയങ്കരമായിരിക്കും. കറുമുറെ പൊട്ടിച്ചുതിന്നാം. 


Photo Credit - MumMums